പ്രജ്വലിന്റെ സഹോദരനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കേസ്
Sunday, June 23, 2024 2:02 AM IST
ബംഗളൂരു: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ എംപിയും ജെഡി-എസ് നേതാവുമായ പ്രജ്വൽ രേവണ്ണയ്ക്കു പിന്നാലെ സഹോദരൻ സൂരജ് രേവണ്ണയ്ക്കെതിരേയും പീഡനക്കേസ്.
തന്നെ സൂരജ് കഴിഞ്ഞ 16ന് അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നു ചൂണ്ടിക്കാട്ടി ഒരു യുവാവ് ഹൊലെനരസിപുര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിനാണ് ഇദ്ദേഹത്തിനെതിരേ പോലീസ് കേസെടുത്തത്.
ഫാം ഹൗസിലേക്കു വിളിച്ചുവരുത്തിയ സൂരജ്, തന്നെ ബലമായി ചുംബിക്കുകയും ചുണ്ടിലും കവിളുകളിലും കടിക്കുകയും ചെയ്തെന്നാണു പരാതി.
സഹകരിച്ചില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സൂരജ് തുടർന്നു തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും ഹാസൻ ജില്ലയിൽ രാഷ്ട്രീയമായി വളരാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്.