രേണുകസ്വാമിയെ നടി പവിത്ര ഗൗഡ ചെരിപ്പിനടിച്ചെന്ന് പോലീസ്
Saturday, June 22, 2024 3:34 AM IST
ബംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയ്ക്കെതിരേ പോലീസ്. രേണുകസ്വാമിയെ പവിത്ര ഗൗഡ ചെരിപ്പിനടിച്ചെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് നോട്ടിൽ വ്യക്തമാക്കി.
കൊലക്കേസിൽ പവിത്ര ഒന്നാം പ്രതിയും നടൻ ദർശൻ രണ്ടാം പ്രതിയുമാണ്. ദർശന്റെ ഗാംഗിലുണ്ടായിരുന്ന ധനരാജ് ആണ് രേണുകസ്വാമിക്ക് ഇലക്ട്രിക് ഷോക്ക് നല്കിയത്. ധനരാജിന്റെ വസതിയിൽനിന്ന് ഇലക്ട്രിക് ഷോക്ക് ടോർച്ച് പോലീസ് കണ്ടെടുത്തു.