പത്തുനിലക്കെട്ടിടത്തിൽ റീൽസ് ചിത്രീകരണം; രണ്ടു പേർ അറസ്റ്റിൽ
Saturday, June 22, 2024 3:34 AM IST
പുന: മഹാരാഷ്ട്രയിലെ പുന നഗരത്തിൽ ബഹുനിലക്കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരണം നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ.
പൂന സ്വദേശിനി മീനാക്ഷി സാലുങ്കെ (23), ആൺസുഹൃത്ത് മിഹിർ ഗാന്ധി (27) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. റീൽ ചിത്രീകരിച്ച മൂന്നാമനെപിടികൂടാനായിട്ടില്ല.
പത്തുനിലക്കെ ട്ടിടത്തിന്റെ മുകളിൽനിന്ന് ആൺസുഹൃത്തിന്റെ കൈയിൽ യുവതി അപകടകരമായി തൂങ്ങിനിൽക്കുന്നതാണ് റീൽ. കൈയിൽ പിടിച്ച് യുവതി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നതും കാണാം.
നഗരത്തിലെ ജാംബുൽവാഡിയിൽ സ്വാമി നാരായണ ക്ഷേത്രത്തിനു സമീപം വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ പത്തുനിലക്കെട്ടിടത്തിന്റെ മുകളിലാണു സംഘം റീൽസ് ചിത്രീകരണത്തിൽ ഏർപ്പെട്ടത്.