ശ്രീനിവാസ് റെഡ്ഢി കോൺഗ്രസിൽ
Saturday, June 22, 2024 3:34 AM IST
ഹൈദരാബാദ്: മുൻ തെലുങ്കാന നിയമസഭാ സ്പീക്കറും മുതിർന്ന ബിആർഎസ് എംഎൽഎയുമായ പോചറാം ശ്രീനിവാസ് റെഡ്ഢി കോൺഗ്രസിൽ ചേർന്നു.
ഇന്നലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ശ്രീനിവാസ് റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകസമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ശ്രീനിവാസ് പറഞ്ഞു. നിസാമാബാദ് ജില്ലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ശ്രീനിവാസ്.
നേരത്തെ ബിആർഎസ് എംഎൽഎമാരായ കഡിയം ശ്രീഹരി, ദാനം നാഗേന്ദർ, ടി. വെങ്കട്ടറാവു എന്നിവർ നേരത്തെ കോൺഗ്രസിൽ ചേർന്നിരുന്നു.