രാജ്കോട്ട് തീപിടിത്തം: രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ
Monday, June 17, 2024 1:10 AM IST
രാജ്കോട്ട്: ടിആർപി ഗെയിം സോണിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രജിസ്റ്ററിൽ മാറ്റം വരുത്തിയതിന് രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 25നാണ് ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിലെ ഗെയിം സോണിൽ തീപിടിത്തമുണ്ടായത്.