മണിപ്പുര്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം വന്‍ അഗ്നിബാധ
Sunday, June 16, 2024 2:08 AM IST
ഇംഫാല്‍: മണിപ്പുരിലെ ഇംഫാലില്‍ അതീവസുരക്ഷയുള്ള സെക്രട്ടേറിയറ്റ് കോംപ്ലക്സില്‍ വന്‍ അഗ്നിബാധ. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ ഔദ്യോഗികവസതിക്ക് നൂറൂ മീറ്റര്‍ അകലെയാണു തീപിടിത്തമുണ്ടായ കെട്ടിടം.
നാല് ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം പ്രവർത്തിച്ചാണ് തീയണച്ചത്. സെക്രട്ടേറിയറ്റ് കോംപ്ലക്സിനു പുറമേ സ്വയംഭരണമേഖലയ്ക്കുവേണ്ടി വാദിക്കുന്ന കുക്കി വിഭാഗക്കാരുടെ സംഘടനയും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം എതിർവിഭാഗക്കാരുടെ പങ്ക് തള്ളിക്കളയാനാകില്ല എന്ന നിലപാടിലാണ് അധികൃതര്‍.