ഉപതെരഞ്ഞെടുപ്പു ബഹിഷ്കരിച്ച് അണ്ണാ ഡിഎംകെ
Sunday, June 16, 2024 2:08 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വിക്രവാണ്ടി നിയമസഭാ മണ്ഡലത്തിൽ അടുത്തമാസം പത്തിനു നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പു ബഹിഷ്കരിച്ച് പ്രതിപക്ഷമായ അണ്ണാ ഡിഎംകെ.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ അക്രമം മൂലം ജനങ്ങൾക്കു സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണു ബഹിഷ്കരണത്തിനു കാരണമായി എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയ്ക്കുശേഷമാണു ബഹിഷ്കരണപ്രഖ്യാപനം.
അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമായ, എസ്. രാംദോസിന്റെ നേതൃത്വത്തിലുള്ള പട്ടാളി മക്കൾ കക്ഷി (പിഎംകെ) സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. പിഎംകെ വൈസ്പ്രസിഡന്റ് സി. അന്പുമണിയാണു സ്ഥാനാർഥി.