സ്വാതി മലിവാൾ കേസ്: ഡൽഹി പോലീസിന്റെ മറുപടി തേടി കോടതി
Sunday, June 16, 2024 2:08 AM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ചെന്നാരോപിച്ച് അറസ്റ്റിലായ വൈഭവ് കുമാറിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പോലീസിന്റെ മറുപടി തേടി കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പിഎയായ വൈഭവ് കുമാറിനെ മേയ് 18നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണു കോടതി ആവശ്യപ്പെട്ടത്. കേസ് വീണ്ടും ജൂലൈയിൽ കോടതി പരിഗണിക്കും.