സിബിസിഐ അനുശോചിച്ചു
Saturday, June 15, 2024 1:19 AM IST
ന്യൂഡൽഹി: കുവൈറ്റ് തീപിടിത്തദുരന്തത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അനുശോചിച്ചു.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും സിബിസിഐ പത്രക്കുറിപ്പിൽ പറഞ്ഞു.
ദുരിതത്തിൽപ്പെട്ടവർക്കു സഹായമെത്തിക്കാൻ അധികാരികൾ നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും കുവൈറ്റ് സർക്കാരിന്റെ സഹായത്തിനും പ്രവർത്തനങ്ങൾക്കും നന്ദി പറയുന്നതായും സിബിസിഐ വ്യക്തമാക്കി.