കേന്ദ്രമന്ത്രിസ്ഥാനം സ്വീകരിക്കുമെന്ന് സുനേത്ര പവാർ
Saturday, June 15, 2024 1:19 AM IST
പൂന: കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ. രാജ്യസഭയിലേക്ക് സുനേത്ര എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.
ബാരാമതിയിലെ തന്റെ പരാജയം സംബന്ധിച്ച് എൻസിപി ആത്മപരിശോധന നടത്തണമെന്ന് സുനേത്ര ആവശ്യപ്പെട്ടു. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോട് 1.58 ലക്ഷം വോട്ടിനാണ് സുനേത്ര പരാജയപ്പെട്ടത്.
സുനേത്രയെ രാജ്യസഭാ സ്ഥാനാർഥിയാക്കിയതിൽ മുതിർന്ന എൻസിപി(അജിത് പവാർ) നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ അതൃപ്തി പരസ്യമാക്കിയിരുന്നു.
നാസിക് ലോക്സഭാ സീറ്റിൽ ഭുജ്ബൽ നോട്ടമിട്ടിരുന്നുവെങ്കിലും ലഭിച്ചില്ല. പാർലമെന്റംഗമാകണമെന്നാണു തന്റെ ആഗ്രഹമെന്ന് ഭുജ്ബൽ വ്യക്തമാക്കിയിരുന്നു.