കേജരിവാളിന്റെ ജാമ്യാപേക്ഷ 19നു പരിഗണിക്കും
Saturday, June 15, 2024 1:19 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യാപേക്ഷ 19ന് ഡൽഹി കോടതി പരിഗണിക്കും. കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്ന ഇഡിയുടെ ആവശ്യപ്രകാരമാണു കേസ് 19 ലേക്കു മാറ്റിയത്.
അതേസമയം, കേജരിവാളിന്റെ ആരോഗ്യപരിശോധനയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിന്റെ നടപടികളിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുക്കാൻ ഭാര്യ സുനിത കേജരിവാളിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്നു വാദം കേൾക്കും.
ഇതുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു.