യാത്രക്കാരില്ല: അയോധ്യയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി സ്പൈസ് ജെറ്റ്
യാത്രക്കാരില്ല: അയോധ്യയിലേക്കുള്ള  വിമാന സർവീസ് റദ്ദാക്കി സ്പൈസ് ജെറ്റ്
Friday, June 14, 2024 3:19 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​ല്ലാ​​​ത്ത​​​തു കാ​​​ര​​​ണം അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്കി സ്പൈ​​​സ് ജെ​​​റ്റ്. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വേ​​​ശം ക​​​ണ്ടാ​​​ണ് മു​​​ൻ​​​നി​​​ര വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യാ​​​യ സ്പൈ​​​സ് ജെ​​​റ്റ് വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്.

ഏ​​​പ്രി​​​ൽ ര​​​ണ്ടിനാണ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍നി​​​ന്ന് അ​​​യോ​​​ധ്യ​​​യി​​​ലെ മ​​​ഹ​​​ർ​​​ഷി വാ​​​ൽ​​​മീ​​​കി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് പ്ര​​​തി​​​വാ​​​രം മൂ​​​ന്ന് സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത്. വേ​​​ണ്ട​​​ത്ര യാ​​​ത്ര​​​ക്കാ​​​ര്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്ത​​​ലാ​​​ക്കി.

രാ​​​ജ്യ​​​ത്തെ എ​​​ട്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽനി​​​ന്ന് അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രിയി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ ആ​​​റ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ നേ​​​രി​​​ട്ടു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കി. ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പുർ, പാ​​​ട്ന, ദ​​​ർ​​​ഭം​​​ഗ എ​​​ന്നീ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് റ​​​ദ്ദ് ചെ​​​യ്ത​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് മാ​​​ത്ര​​​മാ​​​ണ് സ്പൈ​​​സ് ജെ​​​റ്റ് അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രാ​​​ണപ്ര​​​തി​​​ഷ്ഠ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്.

തു​​​ട​​​ക്ക​​​ത്തി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​ളു​​​ക​​​ളെ അ​​​യോ​​​ധ്യ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വേ​​​ശം കെ​​​ട്ട​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്. അ​​​യോ​​​ധ്യ ക്ഷേ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഫൈ​​​സാ​​​ബാ​​​ദ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.