അരുണാചലിൽ പേമ ഖണ്ഡു അധികാരമേറ്റു
അരുണാചലിൽ  പേമ ഖണ്ഡു അധികാരമേറ്റു
Friday, June 14, 2024 3:19 AM IST
ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി പേ​​​​മ ഖ​​​​ണ്ഡു സ​​​​ത്യ​​​​പ്ര​​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഖ​​​ണ്ഡു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത്. 11 മ​​​ന്ത്രി​​​മാ​​​രും ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ലി​​​ഖോ പു​​​ലി​​​ന്‍റെ ഭാ​​​ര്യ ദ​​​സാം​​​ഗ്‌​​​ലു പു​​​ൽ ആ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ഏ​​​ക വ​​​നി​​​ത. 60 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്ക് 46 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. മു​​​ക്തോ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​തി​​​രി​​​ല്ലാ​​​തെ​​​യാ​​​ണ് ഖ​​​ണ്ഡു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ, ​​​ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.