നാഗ്പുരിലെ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
Friday, June 14, 2024 3:19 AM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറു തൊഴിലാളികൾ മരിച്ചു. ഇവരിൽ അഞ്ചു പേർ സ്ത്രീകളാണ്.
ഇന്നലെ ഉച്ചയ്ക്ക് ചാമുണ്ഡി എക്സ്പ്ലോസീവ് എന്ന ഫാക്ടറിയിലായിരുന്നു സ്ഫോടനം. പാക്കേജിംഗ് യൂണിറ്റിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.