ഡൽഹിയിൽ അത്യുഷ്ണം; ജലവിതരണം പ്രതിസന്ധിയിൽ
ഡൽഹിയിൽ അത്യുഷ്ണം; ജലവിതരണം പ്രതിസന്ധിയിൽ
Thursday, May 30, 2024 2:06 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ 50 ഡി​ഗ്രി സെ​ൽ​ഷസ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന പ​റ​ഞ്ഞു. വെ​ള്ളം അ​മി​ത​മാ​യി പാ​ഴാ​ക്കു​ന്ന​വ​രി​ൽ​നി​ന്ന് 2000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഹ​രി​യാ​ന സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​തും യ​മു​ന ന​ദി​യി​ലെ ജ​ല​നി​ര​പ്പി​ലു​ണ്ടാ​യ വ്യ​ത്യാ​സ​വു​മാ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. ഹ​രി​യാ​ന സ​ർ​ക്കാ​ർ വെ​ള്ളം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ഷി പ​റ​ഞ്ഞു.


വെ​ള്ളം അ​നാ​വ​ശ്യ​മാ​യി പാ​ഴാ​ക്കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ന​ധി​കൃ​ത ക​ണ​ക്‌​ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്കും. കൂ​ടാ​തെ പൈ​പ്പ് വെ​ള്ളം ഉ​പ​യോ​ഗി​ച്ചു കാ​ർ ക​ഴു​കു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.