തെരഞ്ഞെടുപ്പു ചട്ടലംഘനം: മെഹ്ബൂബ മുഫ്തിക്കെതിരേ കേസ്
Thursday, May 30, 2024 2:06 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരേ മാതൃകാ പെരുമാറ്റ ച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ കേസെടുത്തു.
അനന്ത്നാഗ് -രജൗരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്ന അനന്ത്നാഗ് ജില്ലയിൽ പോലീസ് സ്റ്റേഷനു പുറത്ത് പ്രതിഷേധം നടത്തിയതിനും പാർട്ടിപ്രവർത്തകർക്കൊപ്പം ബിജ്ബെഹ്റയിൽ റോഡ് ഉപരോധിച്ചതിനുമാണ് മെഹ്ബൂബയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
എന്നാൽ, പിഡിപി പ്രവർത്തകരെയും പോളിംഗ് ഏജന്റുമാരെയും പോലീസ് തടഞ്ഞുവച്ചതായും വോട്ടെടുപ്പു സുഗമമായി നടത്തുന്നതിനുവേണ്ടിയുമാണ് പ്രതിഷേധിച്ചതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.