കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎൻഎസ് ഒറ്റയ്ക്ക്
Wednesday, May 29, 2024 1:44 AM IST
താനെ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎൻഎസ് ഒറ്റയ്ക്കു മത്സരിക്കും. കൊങ്കൺ ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സിനിമാ സംവിധായകൻ അഭിജിത് പാൻസെയാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎൻഎസ് സ്ഥാനാർഥി. ഈ മണ്ഡലം നിലവിൽ ബിജെപിയുടെ നിരഞ്ജൻ ദാവ്ഖരെ പ്രതിനിധീകരിക്കുന്നതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിക്ക് എംഎൻഎസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാനാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നല്കിയതെന്ന് എംഎൻഎസ് നേതാവ് അവിനാശ് ജാദവ് പറഞ്ഞു.