പുനർജനി തേടി അൻജനി വീ​ണ്ടും മ​യൂ​ർ​ഭ​ഞ്ചി​ൽ
പുനർജനി തേടി അൻജനി വീ​ണ്ടും മ​യൂ​ർ​ഭ​ഞ്ചി​ൽ
Tuesday, May 28, 2024 1:28 AM IST
ജെ​എം​​എം സ്ഥാ​​പ​​ക​​ൻ ഷി​​ബു സോ​​റ​​ന്‍റെ മ​​ക​​ൾ അ​​ൻ​​ജ​​നി സോ​​റ​​ൻ ഒ​​ഡീ​​ഷ​​യി​​ലെ മ​​യൂർ​​ഭ​​ഞ്ചി​​ൽ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്നു. 2019ലും ​​ഇ​​തേ മ​​ണ്ഡ​​ല​​ത്തി​​ൽ അ​​ൻ​​ജ​​നി മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും കി​​ട്ടി​​യ​​തു മൂ​​ന്നാം സ്ഥാ​​നം! ബി​​ജെ​​പി​​യി​​ലെ ന​​ബ ച​​ര​​ണ്‍ മാ​​ജി, ബി​​ജെ​​ഡി​​യി​​ലെ സു​​ദം മ​​റാ​​ൻ​​ഡി എ​​ന്നി​​വ​​രാ​​ണ് മ​​യു​​ർ​​ഭ​​ഞ്ചി​​ലെ മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

ഇ​​വി​​ടെ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ ജെ​എം​എ​​മ്മി​​നാ​​ണ്. കേ​​ന്ദ്ര​​മ​​ന്ത്രി​​യും സി​​റ്റിം​​ഗ് എം​​പി​​യു​​മാ​​യ ബി​​ശ്വേ​​ശ്വ​​ർ ടു​​ഡു​​വി​​നെ മാ​​റ്റി​​യാ​​ണ് ന​​ബ ച​​ര​​ണ്‍ മാ​​ജി​​യെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്.

2004ൽ ​​ജെ​എം​​എ​​മ്മി​​ലെ സു​​ഡം മാ​​റ​​ൻ​​ഡി വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​മാ​​ണി​​ത്. 2009ൽ ​​മ​​റാ​​ൻ​​ഡി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി. 2014ൽ ​​ബി​​ജെ​​ഡി​​യി​​ൽ ചേ​​ർ​​ന്ന സു​​ദം മ​​റാ​​ൻ​​ഡി ഒ​​ഡീ​​ഷ റ​​വ​​ന്യു മ​​ന്ത്രി​​യാ​​ണ്. ഇ​​ദ്ദേ​​ഹ​​മാ​​ണ് ഇ​​ത്ത​​വ​​ണ മ​​യൂർ​​ഭ​​ഞ്ചി​​ലെ ബി​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി.

ജെഎംഎം ഒ​​ഡീ​​ഷ ഘ​​ട​​കം പ്ര​​സി​​ഡ​​ന്‍റാണ് അ​​ൻ​​ജ​​നി. മ​​യൂർ​​ഭ​​ഞ്ച് ജി​​ല്ല​​യി​​ലെ ഘ​​ടേ​​ദേ​​ഗ​​യി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന അ​​ൻ​​ജ​​നി പ​​രേ​​ത​​നാ​​യ ദേ​​ബ​​ന​​ന്ദ മ​​റാ​​ൻ​​ഡി​​യു​​ടെ ഭാ​​ര്യ​​യാ​​ണ്. ഒ​​ഡീ​​ഷ​​യി​​ലെ സു​​ന്ദ​​ർ​​ഗ​​ഡ്, മ​​യൂർ​​ഭ​​ഞ്ച് ജി​​ല്ല​​ക​​ളി​​ൽ ജെ​എം​​എ​​മ്മി​​നു സ്വാ​​ധീ​​ന​​മു​​ണ്ട്. ജാ​​ർ​​ഖ​​ണ്ഡി​​നോ​​ടു ചേ​​ർ​​ന്ന ജി​​ല്ല​​ക​​ളാ​​ണി​​വ. ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​നു കീ​​ഴി​​ലെ അ​​ഞ്ചു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ച്ച​​തു ബി​​ജെ​​പി​​യാ​​ണ്. ര​​ണ്ടി​​ട​​ത്ത് ബി​​ജെ​​ഡി വി​​ജ​​യി​​ച്ചു.

ഷി​ബു സോ​റ​ന്‍റെ ര​ണ്ടു മ​രു​മ​ക്ക​ൾ ഇ​ത്ത​വ​ണ ജാ​ർ​ഖ​ണ്ഡി​ൽ മ​ത്സ​രി​ക്കു​ന്നു. മൂ​ത്ത മ​ക​ൻ, അ​ന്ത​രി​ച്ച ദു​ർ​ഗ സോ​റ​ന്‍റെ ഭാ​ര്യ സീ​ത സോ​റ​ൻ ദും​ക​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ്. ഏ​ഴു ത​വ​ണ ഷി​ബു സോ​റ​ൻ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മാ​ണ് ദും​ക.

ഷി​ബു സോ​റ​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​നും മു​ൻ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹേ​മ​ന്ത് സോ​റ​ന്‍റെ ഭാ​ര്യ ക​ല്പ​ന ഗാ​ണ്ടെ​യ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ജെ​എം​എം സ്ഥാ​നാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.