കാറിടിച്ച് രണ്ടു പേർ മരിച്ച കേസിൽ പതിനേഴുകാരന്റെ പിതാവ് അറസ്റ്റിൽ
Wednesday, May 22, 2024 1:34 AM IST
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ആഡംബര കാറിടിച്ച് രണ്ടു സോഫ്റ്റ്വേർ എൻജിനിയർമാർ മരിച്ച സംഭവത്തിൽ കാർ ഓടിതച്ച പതിനേഴുകാരന്റെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലാണ് പതിനേഴുകാൻ പോർഷേ കാർ ഓടിച്ചതെന്നു പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനീഷ് അവാധിയ (24), അശ്വിനി കോഷ ്ട (24) എന്നിവരാണു മരിച്ചത്.
പതിനേഴുകാരന്റെ പിതാവിനെ ഛത്രപതി സംഭാജിനഗറിൽനിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പതിനേഴുകാരനു മദ്യം നല്കിയ ഹോട്ടൽ ബ്ലാക് ക്ലബ്ബിലെ ജീവനക്കാരനായ ജയേഷ് ബോൻകറെയും അറസ്റ്റ് ചെയ്തു.