ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
Thursday, April 18, 2024 1:58 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു. ചൊവ്വാഴ്ച രാത്രി നാരായൺപുർ ജില്ലയിൽ ദാണ്ഡവൻ ഗ്രാമത്തിൽ പഞ്ചംദാസ് ആണ് കൊല്ലപ്പെട്ടത്. ഉപ സർപഞ്ച് ആണ് ഇദ്ദേഹം.
2023 ഫെബ്രുവരിക്കുശേഷം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട ഒന്‍പതാമത്തെ ബിജെപി പ്രവർത്തകനാണ് പഞ്ചംദാസ്.
ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കേറിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 15 പേർ സ്ത്രീകളാണ്.