ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട;  29 പേരെ വധിച്ചു
Wednesday, April 17, 2024 4:26 AM IST
കാ​​​​ങ്കേ​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ 29 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. കാ​​​​ങ്കേ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഹാ​​​​പാ​​​​ടോ​​​​ല വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ബി​​​​എ​​​​സ്എ​​​​ഫ്, ഡി​​​​സ്‌​​​​ട്രി‌​​​​ക്ട് റി​​​​സ​​​​ർ​​​​വ് ഗാ​​​​ർ​​​​ഡ് (​​​​ഡി​​​​ആ​​​​ർ​​​​ജി) എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു മാ​​​​വോ​​​​യി​​​​സ്റ്റ് വേ​​​​ട്ട ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട 29 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ടു​​​​ത്തു.
ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നി​​​​ടെ മൂ​​​​ന്നു സു​​​​ര​​​​ക്ഷാ​​​​ സൈ​​​​നി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. റാ​​യ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള ഇ​​വ​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തു. എ​​​​കെ 47, എ​​​​സ്എ​​​​ൽ​​​​ആ​​​​ർ, ഇ​​​​ൻ​​​​സാ​​​​സ് .303 റൈ​​​​ഫി​​​​ളു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ​​വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം ക​​​​ണ്ടെ​​​​ടു​​​​ത്തു​​​​വെ​​​​ന്ന് ബ​​​​സ്ത​​​​ർ റേ​​​​ഞ്ച് ഐ​​​​ജി പി. ​​​​സു​​​​ന്ദ​​​​ർ​​​​രാ​​​​ജ് പ​​​​റ​​​​ഞ്ഞു.

സി​​​​പി​​​​ഐ (​​​​മാ​​​​വോ​​​​യി​​​​സ്റ്റ്) സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നോ​​​​ർ​​​​ത്ത് ബ​​​​സ്ത​​​​ർ ഡി​​​​വി​​​​ഷ​​​​നി​​​​ലെ സീ​​​​നി​​​​യ​​​​ർ കേ​​​​ഡ​​​​ർ​​​​മാ​​​​രാ​​​​യ ശ​​​​ങ്ക​​​​ർ, ല​​​​ളി​​​​ത, രാ​​​​ജു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​സേ​​​​ന മാ​​​​വോ​​​​യി​​​​സ്റ്റ് വേ​​​​ട്ട​​​​യ്ക്കി​​​​റ​​​​ങ്ങി​​​​യ​​​​ത്. പ​​​​ട്രോ​​​​ളിം​​​​ഗി​​​​നി​​​​ടെ ഇ​​​​രു കൂ​​​​ട്ട​​​​രും രൂ​​​​ക്ഷമായി ഏ​​​​റ്റു​​​​മു​​​​ട്ടി.​​​കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ മാ​​വോ​​യി​​സ്റ്റ് ക​​മാ​​ൻ​​ഡ​​ർ ശ​​ങ്ക​​ർ റാ​​വു​​വും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​യാ​​ളു​​ടെ ത​​ല​​യ്ക്ക് 25 ല​​ക്ഷം രൂ​​പ വി​​ല​​യി​​ട്ടി​​രു​​ന്നു. മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​യും തു​​​​ട​​​​ർ​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം ബ​​​​സ്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​ഴു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 79 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഈ ​​​​മാ​​​​സം ആ​​​​ദ്യം ബി​​​​ജാ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ 13 മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ബ​​​​സ്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കാ​​​​ങ്കേ​​​​ർ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഏ​​​​പ്രി​​​​ൽ 26നാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.