കേരളത്തെക്കാൾ വലിയ ലോക്സഭാ മണ്ഡലങ്ങൾ!
കേരളത്തെക്കാൾ വലിയ ലോക്സഭാ മണ്ഡലങ്ങൾ!
Wednesday, April 17, 2024 3:04 AM IST
ജോ​​​​​​ർ​​​​​​ജ് ക​​​​​​ള്ളി​​​​​​വ​​​​​​യ​​​​​​ലി​​​​​​ൽ
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഇ​​​​​​രു​​​​​​പ​​​​​​തു ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ള്ള കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റ ഇ​​​​​​ര​​​​​​ട്ടി​​​​​​യോ​​​​​​ളം വി​​​​​​സ്തൃ​​​​​​തി​​​​​​യു​​​​​​ള്ള ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ലം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലു​​​​​​ണ്ട്. ചൈ​​​​​​ന അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ലു​​​​​​ള്ള ല​​​​​​ഡാ​​​​​​ക് ആ​​​​​​ണ​​​​​​ത്. വി​​​​​​സ്തൃ​​​​​​തി​​​​​​യി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും ചെ​​​​​​റി​​​​​​യ മ​​​​​​ണ്ഡ​​​​​​ലം ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ ചാ​​​​​​ന്ദ്നി ചൗ​​​​​​ക്കും. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ഒ​​​​​​രു ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ലെ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തെ​​​​​​ക്കാ​​​​​​ൾ കു​​​​​​റ​​​​​​വാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും കു​​​​​​റ​​​​​​വ് വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള അ​​​​​​ഞ്ചു ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ ചേ​​​​​​ർ​​​​​​ന്നു​​​​​​ള്ള​​​​​​ത്- വെ​​​​​​റും 7,56,820 വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ.

എ​​​​​​ന്നാ​​​​​​ൽ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള അ​​​​​​ഞ്ച് ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി മൊ​​​​​​ത്തം 1.16 കോ​​​​​​ടി (1,16,51,249) വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ണ്ട്. 30 ല​​​​​​ക്ഷ​​​​​​ത്തോ​​​​​​ളം (29,53,915 പേ​​​​​​ർ) വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള തെ​​​​​​ലു​​​​​​ങ്കാ​​​​​​ന​​​​​​യി​​​​​​ലെ മ​​​​​​ൽ​​​​​​കാ​​​​​​ജ്ഗി​​​​​​രി​​​​​​യാ​​​​​​ണു രാ​​​​​​ജ്യ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ലം. ഏ​​​​​​റ്റ​​​​​​വും കു​​​​​​റ​​​​​​വ് വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള​​​​​​തു ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പി​​​​​​ലാ​​​​​​ണ്- 47,972 വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ. ഏ​​​​​​റ്റ​​​​​​വും ചെ​​​​​​റി​​​​​​യ അ​​​​​​ഞ്ചു നി​​​​​​യോ​​​​​​ജ​​​​​​ക മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടേ​​​​​​തി​​​​​​ന്‍റെ 15.4 ഇ​​​​​​ര​​​​​​ട്ടി​​​​​​യാ​​​​​​ണ് വ​​​​​​ലി​​​​​​യ അ​​​​​​ഞ്ചു നി​​​​​​യോ​​​​​​ജ​​​​​​ക മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലെ മൊ​​​​​​ത്തം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം.

പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യോ​​​​​​ടു ചേ​​​​​​ർ​​​​​​ന്ന് താ​​​​​​ർ മ​​​​​​രു​​​​​​ഭൂ​​​​​​മി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ ബാ​​​​​​ർ​​​​​​മ​​​​​​ർ മ​​​​​​ണ്ഡ​​​​​​ല​​​​​​മാ​​​​​​ണു വി​​​​​​സ്തൃ​​​​​​തി​​​​​​യി​​​​​​ൽ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്. ല​​​​​​ഡാ​​​​​​ക്ക് (1,73,266 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ), ബാ​​​​​​ർ​​​​​​മ​​​​​​ർ (71,601 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ), ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ലെ ക​​​​​​ച്ച് (41,644 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ), അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ വെ​​​​​​സ്റ്റ് (40,572 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ), അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ ഈ​​​​​​സ്റ്റ് (39,749 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ) എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണു വ​​​​​​ലു​​​​​​പ്പ​​​​​​ത്തി​​​​​​ൽ മു​​​​​​ന്നി​​​​​​ലു​​​​​​ള്ള ആ​​​​​​ദ്യ അ​​​​​​ഞ്ച് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ൾ. ല​​​​​​ഡാ​​​​​​ക്കി​​​​​​ന് 1.73 ല​​​​​ക്ഷം ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വി​​​​​​സ്തീ​​​​​​ർ​​​​​​ണം ഉ​​​​​​ള്ള​​​​​​പ്പോ​​​​​​ൾ 20 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ള്ള കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​കെ വി​​​​​​സ്തൃ​​​​​​തി 38,863 ച​​​​​​തു​​​​​​ര​​​​​​ശ്ര കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​റാ​​​​​​ണ്. ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ രാ​​​​​​ജ്യ​​​​​​ത്തെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ര​​​​​​സ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വൈ​​​​​​വി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളും വ്യ​​​​​​ത്യാ​​​​​​സ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​ണ് 543 പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള​​​​​​ത്.

വ​​​​​​നി​​​​​​താ സം​​​​​​വ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി 2026ലോ, 2027​​​​​​ലോ ന​​​​​​ട​​​​​​ത്തു​​​​​​ന്ന മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​വി​​​​​​ഭ​​​​​​ജ​​​​​​ന​​​​​​ത്തോ​​​​​​ടെ മൊ​​​​​​ത്തം ലോ​​​​​​ക്സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ൾ 543ൽ ​​​​​​നി​​​​​​ന്ന് 753 ആ​​​​​​യി ഉയരും. അ​​​​​​തോ​​​​​​ടെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​സ്തൃ​​​​​​തി​​​​​​യി​​​​​ലും വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ലും മാ​​​​​​റ്റം വ​​​​​​രും. ജ​​​​​​ന​​​​​​സം​​​​​​ഖ്യാ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​ക്കി​​​​​​യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം 20ൽ ​​​​​​നി​​​​​​ന്ന് 19 ആ​​​​​​യി കു​​​​​​റ​​​​​​യും. എ​​​​​​ന്നാ​​​​​​ൽ യു​​​​​​പി, ബി​​​​​​ഹാ​​​​​​ർ, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക അ​​​​​​ട​​​​​​ക്കം മി​​​​​​ക്ക സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ ഗ​​​​​​ണ്യ​​​​​​മാ​​​​​​യ വ​​​​​​ർ​​​​​​ധ​​​​​​ന​​​​​യു​​​​​ണ്ടാ​​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.