എം.എസ്. സ്വാമിനാഥൻ ‌ഇനി ദീപ്തസ്മരണ
എം.എസ്. സ്വാമിനാഥൻ ‌ഇനി  ദീപ്തസ്മരണ
Sunday, October 1, 2023 1:33 AM IST
ചെ​​​​​​​ന്നൈ: വി​​​​​​​ഖ്യാ​​​​​​​ത കാ​​​​​​​ർ​​​​​​​ഷി​​​​​​​ക ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​ൻ എം.​​​​​​​എ​​​​​​​സ്. സ്വാ​​​​​​​മി​​​​​​​നാ​​​​​​​ഥ​​​​​​​ന്‍റെ സം​​​​​​​സ്കാ​​​​​​​രം ഒൗ​​​​​​ദ്യോ​​​​​​ഗി​​​​​​ക ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​ക​​​​​​ളോ​​​​​​ടെ ചെ​​​​​​ന്നൈ ബ​​​​​​സ​​​​​​ന്ത് ന​​​​​​ഗ​​​​​​ർ ശ്മ​​​​​​ശാ​​​​​​ന​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​ത്തി.​​​​​

എം.​​​​​​എ​​​​​​സ് സ്വാ​​​​​​മി​​​​​​നാ​​​​​​ഥ​​​​​​ൻ റി​​​​​​സ​​​​​​ർ​​​​​​ച്ച് ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​നി​​​​​​ൽ പൊ​​​​​​തു​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നു വ​​​​​​ച്ച ഭൗ​​​​​​തി​​​​​​കദേഹത്തിൽ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എം.​​​​​​കെ സ്റ്റാ​​​​​​ലി​​​​​​ൻ, ഗ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ ആ​​​​​​ർ.​​​​​​എ​​​​​​ൻ. ര​​​​​​വി, കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്, വൈ​​​ദ്യു​​​തി​​​മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി എ​​​ന്നി​​​വ​​​ർ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നാ​​​​​നാ​​​​​തു​​​​​റ​​​​​കളിൽപ്പെട്ട ഒ​​​​​ട്ടേ​​​​​റെ​​​​​പ്പേ​​​​​ർ അ​​​​​ന്ത്യാഞ്ജലി അ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നെത്തി​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് ബ​​​​​സ​​​​​ന്ത് ന​​​​​ഗ​​​​​ർ ശ്മ​​​​​ശാ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചു. കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​ന്ത്യ​​​​​ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ നിർവഹിച്ച​​​​​ശേ​​​​​ഷം സം​​​​​സ്കാ​​​​​രം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


രാ​​​​​ജ്യ​​​​​ത്തെ കാ​​​​​ർ​​​​​ഷി​​​​​ക സ്വ​​​​​യം​​​​​പ​​​​​ര്യാ​​​​​പ്ത​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​ക്ഷീ​​​​​ണം പ്ര​​​​​യ​​​​​ത്നി​​​​​ച്ച പ്ര​​​​​തി​​​​​ഭ​​​​​യാ​​​​​യ എം.​​​​​എ​​​​​സ്. സ്വാ​​​​​മി​​​​​നാ​​​​​ഥ​​​​​ൻ (98) ക​​​​​ഴി​​​​​ഞ്ഞ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​ണ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​ത്. വാ​​​​​ർ​​​​​ധ​​​​​ക്യ​​​​​സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​റെ നാ​​​​​ളാ​​​​​യി വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.