വ്യോമസേനാ ‌‌‌‌‌‌വിമാനം തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു
വ്യോമസേനാ ‌‌‌‌‌‌വിമാനം തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു
Friday, June 2, 2023 1:07 AM IST
ചാ​​​​മ​​​​രാ​​​​ജ​​​​ന​​​​ഗ​​​​ർ (​​​​ക​​​​ർ​​​​ണാ​​​​ട​​​​ക): വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​നം ചാ​​​​മ​​​​രാ​​​​ജ​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്തു ത​​​​ക​​​​ർ​​​​ന്നു​​വീ​​​​ണു. വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു വീ​​​​ഴു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പൈ​​​​ല​​​​റ്റു​​​​മാ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പാ​​ര​​ഷൂ​​ട്ട് ഉ​​പ​​യോ​​ഗി​​ച്ചു പു​​​​റ​​​​ത്തു​​​ചാ​​​ടി.

ബം​​​​ഗ​​​​ളൂ​​​​രു വ്യോ​​​​മ​​​​സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം ബോ​​​​ഗ​​​​പു​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു ത​​​​ക​​ർ​​​​ന്നു വീ​​​​ണ​​​​ത്. വി​​​​മാ​​​​നം തു​​​​റ​​​​സാ​​​​യ സ്ഥ​​​​ല​​​​ത്തു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​തു​​​കൊ​​​​ണ്ട് വ​​​​ൻ​​​​ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യെ​​​​ന്നും തേ​​​​ജ്പാ​​​​ൽ, ഭൂ​​​​മി​​​​ക എ​​​​ന്നീ പൈ​​​​ല​​​​റ്റു​​​​മാ​​​​രാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്തു വി​​​​മാ​​​​നം പ​​​​റ​​​​ത്തി​​​​യ​​​​തെ​​​​ന്നും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

സ്ഥി​​​​രം പ​​​​രി​​​​ശീ​​​​ല​​​​ന​​​​പ്പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ, വ്യോ​​​​മ​​​​സ​​​​നേ​​​​യു​​​​ടെ കി​​​​ര​​​​ൺ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​ന​​​​മാ​​​​ണ് ചാ​​​​മ​​​​രാ​​​​ജ​​​​ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം ത​​ക​​​​ർ​​​​ന്നു വീ​​​​ണ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.