എ​​​ടു​​​ത്തു​​​ചാ​​​ട​​​രു​​​തെ​​​ന്ന് താരങ്ങളോട് അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാക്കൂ​​​ർ
എ​​​ടു​​​ത്തു​​​ചാ​​​ട​​​രു​​​തെ​​​ന്ന് താരങ്ങളോട് അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാക്കൂ​​​ർ
Thursday, June 1, 2023 1:48 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​സ്തി​​​താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാ​​​ക്കൂ​​​ർ. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഗു​​​സ്തി​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കൊപ്പ​​​മാ​​​ണെ​​​ന്നും കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ താ​​​ര​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​ചാ​​​ട​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യ്ക്കാ​​​യി 2782 കോ​​​ടി രൂ​​​പ​​​യു​​​ടെ ബ​​​ജ​​​റ്റാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും വ​​​ലി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഈ രംഗത്തു ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഗു​​​സ്തി​​​താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കാ​​​യി​​​ക​​​മ​​​ന്ത്രാ​​​ല​​​യം അ​​​ന്വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഗു​​​സ്തി താ​​​ര​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കാ​​​യി​​​ക​​​മ​​​ന്ത്രി കൂട്ടിച്ചേർത്തു.


ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം ഇ​​​ന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ പ​​​രാ​​​തി​​​യി​​​ൽ ബ്രി​​​ജ് ഭൂ​​​ഷ​​​ൺ സിം​​​ഗി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ യു​​​പി​​​യി​​​ലെ മു​​​സാ​​​ഫ​​​ർന​​​ഗ​​​റി​​​ൽ ഇ​​​ന്നു യോ​​​ഗം ചേ​​​രും. ഭാ​​​ര​​​തീ​​​യ കി​​​സാ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് ന​​​രേ​​​ഷ് ടി​​​കാ​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സൗ​​​രം പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ഷ​​​ക​​​നേ​​​താ​​​ക്ക​​​ളും ഗു​​​സ്തി​​​താ​​​ര​​​ങ്ങ​​​ളും യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.