ബംഗളൂരു മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ബംഗളൂരു മെട്രോ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു
Sunday, March 26, 2023 1:35 AM IST
ബം​​​ഗ​​​ളു​​​രു: ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ വൈ​​​റ്റ്ഫീ​​​ൽ​​​ഡി​​​ൽ​​​നി​​​ന്ന് കൃ​​​ഷ്ണ​​​രാ​​​ജ​​​പു​​​രം​​​വ​​​രെ നീ​​​ളു​​​ന്ന 13.71 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മെ​​​ട്രോ പാ​​​ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

4,249 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ച പാ​​​ത​​​യ്ക്ക് 12 സ്റ്റേ​​​ഷ​​​നാ​​​ണു​​​ള്ള​​​ത്. ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത മെ​​​ട്രോ​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യാ​​​ത്ര ന​​​ട​​​ത്തി. ക​​ർ​​ണാ​​ട​​ക ഗ​​വ​​ർ​​ണ​​ർ ത​​വ​​ർ​​ച​​ന്ദ് ഗെ​​ഹ്‌​​ലോ​​ട്ട്, മു​​ഖ്യ​​മ​​ന്ത്രി ബ​​സ​​വ​​രാ​​ജ് ബൊ​​മ്മെ എ​​ന്നി​​വ​​രും മോ​​ദി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. മേ​​​യി​​​ൽ ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ ഈ ​​വ​​ർ​​ഷം എ​​ട്ടു ത​​വ​​ണ​​യാ​​ണ് മോ​​ദി ക​​ർ​​ണാ​​ട​​ക​​യി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.