ഉ​​​ന്ന​​​യി​​​ച്ച​​​ത് ചോ​​​ദ്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മെ​​​ന്നു രാ​​​ഹു​​​ൽ
ഉ​​​ന്ന​​​യി​​​ച്ച​​​ത് ചോ​​​ദ്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മെ​​​ന്നു രാ​​​ഹു​​​ൽ
Tuesday, March 21, 2023 1:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​ലെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​തെ​​​ന്നും ഇ​​​പ്പോ​​​ഴും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

അ​​​ദാ​​​നി കും​​​ഭ​​​കോ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് ഒ​​​ളി​​​ക്കാ​​​നാ​​​യി ബി​​​ജെ​​​പി ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ലോ​​​ക്സ​​​ഭ​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ക​​​ണ്‍സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ൽ യോ​​​ഗ​​​ത്തി​​​ൽ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.


ഇ​​​ന്ത്യ​​​യു​​​ടേ​​​ത് ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നാ​​​ണ് ത​​​ന്‍റെ മാ​​​തൃ​​​വി​​​ദ്യാ​​​ല​​​യ​​​മാ​​​യ കേം​​​ബ്രി​​​ഡ്ജ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കും.ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ആ​​​ർ​​​ക്കും ത​​​ന്നെ ദേ​​​ശ​​​വി​​​രു​​​ദ്ധ​​​ൻ ആ​​​യി മു​​​ദ്ര​​​കു​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ന​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.