സ്കൂളിനനുവദിച്ച സ്ഥലത്ത് അനധികൃത നിർമാണമെന്ന് പി.ടി.ഉഷ
സ്കൂളിനനുവദിച്ച സ്ഥലത്ത് അനധികൃത നിർമാണമെന്ന് പി.ടി.ഉഷ
Sunday, February 5, 2023 1:26 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ഷ സ്കൂ​ൾ ഓ​ഫ് അ​ത്‌​ല​റ്റി​ക്സി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പി.​ടി. ഉ​ഷ. സ്കൂ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി.​ടി. ഉ​ഷ അ​ഭ്യ​ർ​ഥി​ച്ചു.

ഉ​ഷ സ്കൂ​ളി​ന് കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ഉ​ഷ പ​റ​ഞ്ഞ​ത്. എം​പി​യാ​യ ശേ​ഷം നി​ര​ന്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്നു​വെ​ന്നാ​ണ് ഉ​ഷ​യു​ടെ ആ​രോ​പ​ണം.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കി​നാ​ലൂ​രി​ൽ ലീ​സാ​യി ട്ര​സ്റ്റി​ന് അ​നു​വ​ദി​ച്ച 30 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു കാ​ര​ണം മ​തി​ൽ കെ​ട്ടി ഭൂ​മി വേ​ർ​തി​രി​ച്ചി​രു​ന്നി​ല്ല. ഈ ​ഭൂ​മി​യി​ൽ ഇ​പ്പോ​ൾ തു​ട​ർ​ച്ച​യാ​യി കൈ​യേ​റ്റ​ങ്ങ​ളും അ​തി​ക്ര​മ​വും ന​ട​ക്കു​ന്നു വെന്നാ​ണ് ഉ​ഷ പ​റ​യു​ന്നത്. വെ​ള്ളി​യാ​ഴ്ച ഒ​രുസം​ഘം ആ​ളു​ക​ൾ ജെ​സി​ബി​യു​മാ​യി എ​ത്തി സ്കൂ​ളി​ന്‍റെ സ്ഥ​ല​ത്തു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ നോ​ക്കി. ത​ട​യാ​ൻ ശ്ര​മി​ച്ച സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കുനേ​രേ ജെ​സി​ബി ക​യ​റ്റാ​നും ശ്ര​മി​ച്ചു. മു​ൻ​പ് പ്ര​ശ്നമുണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് റൂ​റ​ൽ എ​സ്പി​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇതു വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ഷ പ​റ​ഞ്ഞു.


സ്കൂ​ളി​ന്‍റെ ഭൂ​മി പ​ല​പ്പോ​ഴും മ​യ​ക്കുമ​രു​ന്നു സം​ഘം താ​വ​ള​മാ​ക്കു​ന്നു. ഗേ​റ്റ് അ​ട​യ്ക്കാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു വ​ന്ന് ഉ​ഷ സ്കൂ​ളി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന പെ​ണ്‍കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

25-ഓ​ളം പെ​ണ്‍കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. ഹോ​സ്റ്റ​ൽ, സി​ന്ത​റ്റി​ക്ക് ട്രാ​ക്ക്, മ​ൾ​ട്ടി ജിം, ​എ​ന്നി​വ​യെ​ല്ലാം ഇവിടുണ്ട്. സ്കൂ​ൾ പ​രി​സ​ര​ത്ത് അ​തി​ക്ര​മ​ം തു​ട​ർ​ക്ക​ഥ​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.