സിഎഎ പ്രക്ഷോഭം; ഷർജിൽ ഇമാമിനെ വെറുതേ വിട്ടു
സിഎഎ പ്രക്ഷോഭം; ഷർജിൽ ഇമാമിനെ വെറുതേ വിട്ടു
Sunday, February 5, 2023 1:26 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ പ്ര​തി​യാ​ക്കി​യ ജ​ഹ​വ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി ഷ​ർ​ജി​ൽ ഇ​മാ​മി​നെ ഡ​ൽ​ഹി കോ​ട​തി വെ​റു​തെ വി​ട്ടു.

കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ആ​സി​ഫ് ഇ​ഖ്ബാ​ലി​നെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മി​യ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​രു​ൾ വ​ർ​മ റ​ദ്ദാ​ക്കി. പ​ക്ഷേ, ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സ് നി​ല​വി​ലു​ള്ള​ത് കൊ​ണ്ട് ഷ​ർ​ജി​ൽ ഇ​മാ​മി​ന്‍റെ ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​കി​ല്ല.


ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ആ​ളു​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ട​ിയിരുന്നു. കേ​സി​ൽ 2021ൽ ​ഷ​ർ​ജീ​ലി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി​യാ​ണ് ഷ​ർ​ജീ​ൽ ഇ​മാ​മി​നെ ഡ​ൽ​ഹി പൊ​ലീ​സ് ബി​ഹാ​റി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.