ആർത്തവ അവധി പരിഗണിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി
ആർത്തവ അവധി പരിഗണിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി
Saturday, February 4, 2023 5:08 AM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളി​ലെ ആ​ർ​ത്ത​വം ഒ​രു സാ​ധാ​ര​ണ ശാ​രീ​രി​ക പ്ര​തി​ഭാ​സം മാ​ത്ര​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി ഡോ. ​ഭാ​ര​തി പ​വാ​ർ.

ചെ​റി​യ ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​ണ് അ​തേ​ത്തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത്. ശ​ന്പ​ള​ത്തോ​ടെ​യു​ള്ള ആ​ർ​ത്ത​വ അ​വ​ധി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജ​നു​വ​രി 29 വ​രെ 32 കോ​ടി 12 ല​ക്ഷം ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച​താ​യി ഭാ​ര​തി പ​വാ​ർ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു.


ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഡി​ജി​റ്റ​ൽ മി​ഷ​ൻ രാ​ജ്യ​ത്ത് പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഒ​രു ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ ഇ​ക്കോ​സി​സ്റ്റം സൃ​ഷ്ടി​ക്കാ​നാണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​യു​ഷ്മാ​ൻ ഭാ​ര​ത്-​പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന​യ്ക്കു കീ​ഴി​ൽ 23 കോ​ടി ആ​യു​ഷ്മാ​ൻ കാ​ർ​ഡ് ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 10 കോ​ടി 74 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​വ​ർ​ഷം അ​ഞ്ചുല​ക്ഷം രൂ​പ വ​രെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.