പ്രതിരോധവിഹിതം 13% വർധിപ്പിച്ചു
പ്രതിരോധവിഹിതം  13% വർധിപ്പിച്ചു
Friday, February 3, 2023 3:58 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധവി​ഹി​തം വ​ർ​ധി​പ്പി​ച്ചു. കേ​ന്ദ്രബ​ജ​റ്റി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു​ള്ള വി​ഹി​ത​ത്തി​ൽ 13 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. 5.94 ല​ക്ഷം കോ​ടി​യാ​ണ് പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്കാ​യി അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 5.25 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. പു​തി​യ ആ​യു​ധ​ങ്ങ​ൾ, വി​മാ​ന​ങ്ങ​ൾ, യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, മ​റ്റ് സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങാ​ൻ മൊ​ത്തം 1.62 ല​ക്ഷം കോ​ടി ഇ​തി​ൽ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ ഭീ​ഷ​ണി, അ​തി​ർ​ത്തി​യി​ൽ ചൈ​ന, പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള ഭീ​ഷ​ണി​ എ​ന്നി​വ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​ത്തി​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും 2.70 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​പ്പോ​ൾ 1.38 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​യി നീ​ക്കി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.