പ്രധാനമന്ത്രിയുടെ വിദേശയാത്ര : രണ്ടാം മോദി സർക്കാർ ചെലവഴിച്ചത് 22 കോടി
പ്രധാനമന്ത്രിയുടെ വിദേശയാത്ര : രണ്ടാം മോദി സർക്കാർ  ചെലവഴിച്ചത് 22 കോടി
Friday, February 3, 2023 3:57 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: നാ​ലു​വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു ചെ​ല​വി​ട്ട​ത് 22 കോ​ടി​യെ​ന്ന് കേ​ന്ദ്രം. ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2019 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ 21 വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് 22.76 കോ​ടി രൂ​പ ചെല​വി​ട്ട​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ൽ രാഷ്‌ട്രപ​തിയു​ടെ വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് 6.24 കോ​ടി രൂ​പ​യാ​ണ് ചി​ല​വി​ട്ട​ത്.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ല​യ​ള​വി​ൽ 86 വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി 2019 മു​ത​ൽ ജ​പ്പാ​നി​ൽ മൂ​ന്ന് ത​വ​ണ​യും അ​മേ​രി​ക്ക, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു ത​വ​ണ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ൻ രാഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് ഏ​ഴു വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ രാഷ്‌ട്രപ​തിദ്രൗ​പ​ദി മു​ർ​മു ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ചു​മ​ത​ല​യേ​റ്റ​ത് മു​ത​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു രാഷ്‌ട്രപ​തി മു​ർ​മു​വി​ന്‍റെ ല​ണ്ട​ൻ സ​ന്ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.