കർണാടക: ര​​​​ണ്ടാം​​​​ഘ​​​​ട്ട യാ​​​​ത്ര​​​​യു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്
കർണാടക: ര​​​​ണ്ടാം​​​​ഘ​​​​ട്ട  യാ​​​​ത്ര​​​​യു​​​​മാ​​​​യി  കോ​​​​ൺ​​​​ഗ്ര​​​​സ്
Friday, February 3, 2023 3:57 AM IST
ബം​​​​ഗ​​​​ളു​​​​രൂ: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന കർണാടകയിൽ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു കോ​​​​ൺ​​​​ഗ്ര​​​​സ്. വെ​​​​ള്ളി​​​​യാ​​​​ഴ്ച തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ക്കു​​​​ന്ന പ്ര​​​​ജാ​​​​ധ്വ​​​​നി യാ​​​​ത്ര​​​​യ്ക്കു കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് സി​​​​ദ്ദ​​​​രാ​​​​മ​​​​യ്യ​​​​യും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള നേ​​​​തൃ​​​​സം​​​​ഘം വ​​​​ട​​​​ക്ക​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് വോ​​​​ട്ട​​​​ർ​​​​മാ​​​​രെ കാ​​​​ണു​​​​ന്ന​​​​ത്. മു​​​​ൻ​​​​ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യ്ക്കു വ​​​​ട​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് സ്വാ​​​​ധീ​​​​നം. ബി​​​​ദ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ബ​​​​സ​​​​വ​​​​ക​​​​ല്യാ​​​​ണി​​​​ൽ നി​​​​ന്ന് ബ​​​​സി​​​​ലാ​​​​ണ് പ​​​​ദ​​​​യാ​​​​ത്ര തു​​​​ട​​​​ങ്ങു​​​​ക. അ​​​​ടു​​​​ത്ത​​​​മാ​​​​സം 18 വ​​​​രെ നീ​​​​ളു​​​​ന്ന യാ​​​​ത്ര​​​​യി​​​​ൽ ക​​​​ല​​​​ബു​​​​ർ​​​​ഗി, വി​​​​ജ​​​​യ​​​​പു​​​​ര, ബാ​​​​ഗ​​​​ൽ​​​​കോ​​​​ട്ട്, ഹൂ​​​​ബ്ലി, ധാ​​​​ർ​​​​വാ​​​​ഡ്, കൊ​​​​പ്പ​​​​ൽ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഒ​​​​ട്ടേ​​​​റെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കും.


ഫെ​​​​ബ്രു​​​​വ​​​​രി മൂ​​​​ന്നു​​​​മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു​​​​വ​​​​രെ​​​​യാ​​​​ണ് ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ യാ​​​​ത്ര. കോ​​​​ലാ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മു​​​​ൽ​​​​ബാ​​​​ഗു​​​​രി​​​​ലാ​​​​ണ് തു​​​​ട​​​​ക്കം. കോ​​​​ലാ​​​​റി​​​​നു പു​​​​റ​​​​മേ ചി​​​​ത്ര​​​​ദു​​​​ർ​​​​ഗ, ബം​​​​ഗ​​​​ളു​​​​രു റൂ​​​​റ​​​​ൽ, ശി​​​​വ​​​​മോ​​​​ഗ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ. തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ബ​​​​ല​​​​രാ​​​​യ വൊ​​​​ക്ക​​​​ലിഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള​​​​യാ​​​​ളാ​​​​ണ് ശി​​​​വ​​​​കു​​​​മാ​​​​ർ. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ജാ​​​​ധ്വ​​​​നി യാ​​​​ത്ര​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക​​​​സേ​​​​ര ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​രു​​​​വ​​​​രും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​ദ​​​​യാ​​​​ത്ര പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.