സിദ്ദിഖ് കാപ്പൻ ഇന്നു ജയിൽ മോചിതനാകും
സിദ്ദിഖ് കാപ്പൻ ഇന്നു ജയിൽ മോചിതനാകും
Thursday, February 2, 2023 1:50 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ ഇ​ന്ന് മോ​ചി​ത​നാ​കും. എ​ല്ലാ ജാ​മ്യ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ചാ​ര​ണക്കോ​ട​തി ബു​ധ​നാ​ഴ്ച റി​ലീ​സിം​ഗ് ഓ​ർ​ഡ​ർ പു​റ​ത്തി​റ​ക്കി.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന​ട​ക്കം ര​ണ്ടു​പേ​രാ​ണ് ഇ​ഡി കേ​സി​ൽ സി​ദ്ദി​ഖി​ന് ആ​ൾ​ജാ​മ്യം നി​ൽ​ക്കു​ന്ന​ത്. ഇ​വ​രു​ടെ രേ​ഖ​ക​ളു​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. ജ​ഡ്ജി അ​വ​ധി ആ​യ​തി​നെത്തു​ട​ർ​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ൾ ചൊ​വ്വാ​ഴ്ച ന​ട​ന്നി​ല്ല. റി​ലീ​സിം​ഗ് ഓ​ർ​ഡ​ർ ഇ​റ​ങ്ങി​യ​തോ​ടെ സി​ദ്ദി​ഖി​ന് ഇ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യും.

കാ​പ്പ​നെ​തി​രേ തെ​ളി​വു​ക​ൾ അ​പ​ര്യാ​പ്ത​മെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ലെ 45-ാം വ​കു​പ്പ് പ്ര​കാ​രം ഒ​രു കോ​ടി രൂ​പ​യി​ൽ താ​ഴെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കൂ​ട്ടു​പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ന്ന 5,000 രൂ​പ അ​ല്ലാ​തെ മ​റ്റൊ​രു ഇ​ട​പാ​ടും ന​ട​ന്ന​താ​യി തെ​ളി​യി​ക്കാ​ൻ ഇ​ഡി​ക്ക് സാ​ധി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഡി​സം​ബ​ർ 23 നാ​ണ് ഇ​ഡി കേ​സി​ൽ അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി സി​ദ്ദി​ഖി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.


തു​ട​ർ​ന്ന് വി​ചാ​ര​ണ കോ​ട​തി ല​ക്ഷം രൂ​പ വി​തമു​ള്ള ര​ണ്ട് യു​പി സ്വ​ദേ​ശി​ക​ളു​ടെ ആ​ൾ​ജാ​മ്യം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ശ്ച​യി​ക്കു​ക​യി​രു​ന്നു.

യു​എ​പി​എ കേ​സി​ൽ സു​പ്രീം​കോ​ട​തി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് സി​ദ്ദി​ഖി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.