20,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ൽ​പ്പ​ന റ​ദ്ദാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്
20,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ൽ​പ്പ​ന  റ​ദ്ദാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്
Thursday, February 2, 2023 1:50 AM IST
മും​ബൈ: 20,000 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഫോ​ളോ ഓ​ണ്‍ പ​ബ്ലി​ക് ഓ​ഫ​ർ(​എ​ഫ്പി​ഒ) റ​ദ്ദാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്.

വി​പ​ണ​യി​ലെ ചാ​ഞ്ചാ​ട്ട​വും ഓ​ഹ​രി ഇ​ട​പാ​ടി​ലെ ന​ഷ്ട​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​ബ​ന്ധ ഓ​ഹ​രി വി​ൽ​പ്പ​ന റ​ദ്ദാ​ക്കി​യ​തെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. 3,112 രൂ​പ​യ്ക്കും 3,276 രൂ​പ​യ്ക്കു​മി​ട​യി​ൽ പ്രൈ​സ് ബാ​ൻ​ഡ് നി​ശ്ച​യി​ച്ച പ്രീ​മി​യം ഇ​ക്വി​റ്റി ഓ​ഹ​രി​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​പ​ടി​യാ​ണ് ക​ന്പ​നി റ​ദ്ദാ​ക്കി​യ​ത്. ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് തു​റ​ന്നു​വി​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ഓ​ഫ​ർ പൂ​ർ​ണ സ​ബ്സ്ക്രി​പ്ഷ​ൻ നേ​ടി​യി​രു​ന്നു.


വി​പ​ണി​യി​ലെ വ്യാ​പ​ക​മാ​യ അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത്, നി​ക്ഷേ​പ​ക​ർ​ക്ക് ന​ഷ്ടം ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് ഓ​ഹ​രി വി​ൽ​പ്പ​ന റ​ദ്ദാ​ക്കു​ന്ന​തെ​ന്നും എ​ഫ്പി​ഒ​യ്ക്കാ​യി മു​ട​ക്കി​യ പ​ണം നി​ക്ഷേ​പ​ക​ർ​ക്ക് കൃ​ത്യ​മാ​യി തി​രി​ച്ചു​ന​ൽ​കു​മെ​ന്നും ക​ന്പ​നി ത​ല​വ​ൻ ഗൗ​തം അ​ദാ​നി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.