സിന്ധു നദീ ജല കരാർ പരിഷ്കരിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
സിന്ധു നദീ ജല  കരാർ പരിഷ്കരിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
Saturday, January 28, 2023 1:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ന്ധു ന​​​ദീ ജ​​​ല ക​​​രാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. സി​​​ന്ധു ന​​​ദീ ജ​​​ല ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 12 (3) പ്ര​​​കാ​​​രം പ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഇ​​​ന്ത്യ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

1960ൽ ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ പാ​​​കി​​​സ്ഥാ​​​ൻ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഉ​​​ദാ​​​സീ​​​ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ഉ​​​ട​​​ന്പ​​​ടി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ പാ​​​കി​​​സ്ഥാ​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ് വാ​​​ദം.


ക​​​രാ​​​റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ണ്ടാ​​​യ ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ചന​​​ട​​​ത്തി പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് നോ​​​ട്ടീ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. 62 വ​​​ർ​​​ഷ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ അ​​​നു​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശ​​​മെ​​​ന്ന് ഇ​​​ന്ത്യ വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​കി​​​സ്ഥാ​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​യ ലം​​​ഘ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ​​​ഗ്ധ​​​രോ​​​ട് അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​യാ​​​നും ഇ​​​ന്ത്യ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.