മുൻ ഒഡീഷ മുഖ്യമന്ത്രി ഗിരിധർ ഗമാംഗ് ബിജെപി വിട്ടു
മുൻ ഒഡീഷ മുഖ്യമന്ത്രി  ഗിരിധർ ഗമാംഗ് ബിജെപി വിട്ടു
Thursday, January 26, 2023 1:59 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഗി​​രി​​ധ​​ർ ഗ​​മാം​​ഗും മ​​ക​​ൻ ശി​​ശി​​ർ ഗ​​മാം​​ഗും ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ചു. ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ഡ്ഡ​​യ്ക്കു രാ​​ജി​​ക്ക​​ത്ത് കൈ​​മാ​​റി. 2015ലാ​​ണു ഗി​​രി​​ധ​​ർ ഗ​​മാം​​ഗും ശി​​ശി​​റും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.

ഒ​​ന്പ​​തു ത​​വ​​ണ ലോ​​ക്സ​​ഭാം​​ഗ​​മാ​​യ ആ​​ളാ​​ണ് ആ​​ദി​​വാ​​സി നേ​​താ​​വാ​​യ ഗി​​രി​​ധ​​ർ ഗ​​മാം​​ഗ്. ഈ​​യി​​ടെ ഗ​​മാം​​ഗും മ​​ക​​നും തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. ഗി​​രി​​ധ​​ർ ഗ​​മാം​​ഗും മ​​ക​​നും റാ​​വു​​വി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ ബി​​ആ​​ർ​​എ​​സി​​ൽ ചേ​​രു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.