ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: തകർപ്പൻ വിജയവുമായി എഎപി
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: തകർപ്പൻ വിജയവുമായി എഎപി
Thursday, December 8, 2022 12:29 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്പി​ച്ച വി​ജ​യം നേ​ടി ആം ​ആ​ദ്മി പാ​ർ​ട്ടി. ആ​കെ​യു​ള്ള 250 വാ​ർ​ഡു​ക​ളി​ൽ 134 സീ​റ്റു​ക​ളി​ൽ വി​ജ​യം നേ​ടി​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഡ​ൽ​ഹി മു​നി​സി​പ്പ​ൽ ഭ​ര​ണം കൈ​യാ​ളു​ന്ന ബി​ജെ​പി​ക്ക് 104 സീ​റ്റു​ക​ളാ​ണു നേ​ടാ​നാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം നേ​ടാ​ൻ സ​ഹാ​യി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച കേ​ജ​രി​വാ​ൾ ഡ​ൽ​ഹി​യി​ൽ മി​ക​ച്ച ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശീ​ർ​വാ​ദ​വും തേ​ടി.

മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി വി​രു​ദ്ധ​മാ​ക്കു​മെ​ന്നാ​ണ് ഫ​ല​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കേ​ജ​രി​വാ​ൾ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​നം. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ എ​ന്നി​വ​രും ജ​ന​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​ഞ്ഞു.


പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും 104 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച ബി​ജെ​പി​യു​ടെ വോ​ട്ടു​വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച കോ​ണ്‍ഗ്ര​സ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത് ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ്.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​ന്നു സീ​റ്റി​ലും വി​ജ​യം നേ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്ത​രാ​ണെ​ന്നും മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യം നേ​ടു​മെ​ന്നു​മാ​ണ് ബി​ജെ​പി നേ​താ​വ് മ​ഞ്ജീ​ന്ദ​ർ സിം​ഗ് സി​ർ​സ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.