വിഴിഞ്ഞം: കേന്ദ്രം പാക്കേജ് അനുവദിക്കണമെന്ന് ഹൈബി ഈഡൻ
വിഴിഞ്ഞം: കേന്ദ്രം പാക്കേജ് അനുവദിക്കണമെന്ന് ഹൈബി ഈഡൻ
Wednesday, December 7, 2022 11:49 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ഴി​​​ഞ്ഞ​​​ത്ത് വീ​​​ടും ജീ​​​വ​​​നോ​​​പാ​​​ധി​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ക​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​ൻ കേ​​ന്ദ്ര ​സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ടി​​​ൽ​​നി​​​ന്നു പ​​​ണം സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ത​​​യാ​​​റ​​​ല്ലെ​​​ന്ന​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തി​​​ന് വാ​​​ട​​​ക ഇ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത് അ​​​പ​​​ര്യാ​​​പ്ത​​​മാ​​​യ 5,500 രൂ​​​പ മാ​​​ത്ര​​​മാ​​​ണ്.


തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു ശേ​​​ഷം ക​​​ട​​​ൽ​​​ത്തീ​​​ര ശോ​​​ഷ​​​ണ നി​​​ര​​​ക്ക് ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ വ​​​​ർദധി ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്ക​​​ണം. എ​​​ല്ലാ​​​റ്റി​​​ലും വ​​​ലു​​​ത് സാ​​​മാ​​​ന്യ ജ​​​ന​​​ത​​​യു​​​ടെ ജീ​​​വ​​​നും ജീ​​​വി​​​ത​​​വു​​​മാ​​​ണെ​​ന്നും എം​​​പി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.