ഐസിഎംആർ സർവറുകളും ലക്ഷ്യമിട്ട് ഹാക്കർമാർ
ഐസിഎംആർ സർവറുകളും ലക്ഷ്യമിട്ട് ഹാക്കർമാർ
Wednesday, December 7, 2022 12:27 AM IST
ന്യൂ​ഡ​ൽ​ഹി: എ​യിം​സ് സ​ർ​വ​റു​ക​ൾ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) സ​ർ​വ​റു​ക​ളും ല​ക്ഷ്യ​മി​ട്ട് ഹാ​ക്ക​ർ​മാ​ർ.

ന​വം​ബ​ർ 30ന് ​ഹാ​ക്ക​ർ​മാ​ർ 6,000 ത​വ​ണ ഐ​സി​എം​ആ​ർ സെ​ർ​വ​റു​ക​ൾ ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് വി​വ​രം. ഹോം​ഗ്കോം​ഗി​ലെ ബ്ലാ​ക്ക് ലി​സ്റ്റ​ഡ് ഐ​പി അ​ഡ്ര​സു​ക​ളി​ൽ നി​ന്നു​മാ​ണ് ഹാ​ക്കിം​ഗ് ശ്ര​മം ന​ട​ന്ന​തെ​ന്നും എ​ന്നാ​ൽ ഹാ​ക്കിം​ഗി​നെ ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന ഐ​സി​എം​ആ​റി​ന്‍റെ ഫ​യ​ർ​വാ​ൾ സം​വി​ധാ​നം ശ​ക്ത​മാ​യ​തി​നാ​ൽ ഹാ​ക്കിം​ഗ് ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.