ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്രം
ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്രം
Tuesday, December 6, 2022 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​പ്രീം​കോ​ട​തി​യി​ൽ.

ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു ത​ര​ത്തി​ലും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും വി​ളി​ച്ചാ​ൽ ഫോ​ണ്‍ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.