ക​​​ർ​​​ത്ത​​​വ്യബോ​​​ധ​​​മുള്ള പ്രവർത്തകരാകണം: ഖാ​​​ർ​​​ഗെ
ക​​​ർ​​​ത്ത​​​വ്യബോ​​​ധ​​​മുള്ള പ്രവർത്തകരാകണം: ഖാ​​​ർ​​​ഗെ
Monday, December 5, 2022 2:14 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ താ​​​ഴേ​​​ത്ത​​​ട്ടു മു​​​ത​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ടു​​​ത​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യോ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര ച​​​രി​​​ത്ര​​​മാ​​​വു​​​ക​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ളെ വർഗീയമായി ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പൊ​​​രു​​​തേ​​​ണ്ട​​​ത് ഓ​​​രോ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കന്‍റെ​​​യും ക​​​ട​​​മ​​​യാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. കോ​​​ണ്‍ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ശോ​​​ക് ഗെ​​​ഹ്‌​​​ലോ​​​ട്ട്, ഛത്തീ​​​സ്ഗ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗേ​​​ൽ, മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ പി.​​​ ചി​​​ദം​​​ബ​​​രം, ആ​​​ന​​​ന്ദ് ശ​​​ർ​​​മ, മീ​​​രാ കു​​​മാ​​​ർ, അം​​​ബി​​​കാ സോ​​​ണി, അ​​​ജ​​​യ് മാ​​​ക്ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു ചേ​​​ർ​​​ന്ന സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.



പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം റാ​​​യ്പുരി​​​ൽ

കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ 85-ാമ​​​ത് പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം ഫെ​​​ബ്രു​​​വ​​​രി പ​​​കു​​​തി​​​യോ​​​ടെ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഛത്തീ​​​സ്ഗ​​​ഡി​​​ലെ റാ​​​യ്പു​​​രി​​​ൽ ചേ​​​രും. ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യു​​​ടെ സ​​​ന്ദേ​​​ശം എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ജ​​​നു​​​വ​​​രി 26 മു​​​ത​​​ൽ ര​​​ണ്ടു മാ​​​സം കോ​​​ണ്‍ഗ്ര​​​സ് ഹാ​​​ഥ് സെ ​​​ഹാ​​​ഥ് ജോ​​​ഡോ അ​​​ഭി​​​യാ​​​ൻ പ​​​ദ​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഡി​​​സം​​​ബ​​​ർ 24ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തു​​​ന്ന ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര ജ​​​നു​​​വ​​​രി 26ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് മാ​​​ധ്യ​​​മവി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.
അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പ് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ൾ. അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷ​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്ക് പ​​​ക​​​രം സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.