ഖാ​ർ​ഗെ​യു​ടെ രാ​ജി സ്വീ​ക​രി​ക്കാ​തെ സോ​ണി​യ
ഖാ​ർ​ഗെ​യു​ടെ രാ​ജി  സ്വീ​ക​രി​ക്കാ​തെ  സോ​ണി​യ
Monday, December 5, 2022 2:13 AM IST
സ്വ​​ന്തം ലേ​​ഖ​​ക​​ൻ
ന്യൂഡ​​ൽ​​ഹി: കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​ജ്യ​​സ​​ഭ​​യി​​ലെ പ്ര​​തി​​പ​​ക്ഷ നേ​​തൃ സ്ഥാ​​നം രാ​​ജി​​വ​​ച്ചു​​ള്ള ഖാ​​ർ​​ഗെ​​യു​​ടെ ക​​ത്ത് പാ​​ർ​​ട്ടി മു​​ൻ അ​​ധ്യ​​ക്ഷ​​യും കോ​​ണ്‍ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി നേ​​താ​​വു​​മാ​​യ സോ​​ണി​​യ ഗാ​​ന്ധി സ്വീ​​ക​​രി​​ച്ചി​​ല്ല.

പ്ര​​തി​​പ​​ക്ഷ നേ​​തൃസ്ഥാ​​ന​​ത്തേ​​ക്കു കോ​​ണ്‍ഗ്ര​​സി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളെ പ​​ല​​രെ​​യും പ​​ര​​ിഗ​​ണി​​ച്ചെ​​ങ്കി​​ലും സ​​മ​​വാ​​യ​​ത്തി​​ൽ എ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കോ​​ണ്‍ഗ്ര​​സ് അ​​ധ്യ​​ക്ഷപ​​ദ​​വി വ​​ഹി​​ക്കു​​ന്ന മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ രാ​​ജ്യ​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​തൃ​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്ന് തീ​​രു​​മാ​​നി​​ച്ച​​ത്.

ഖാ​​ർ​​ഗെ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡി​​സം​​ബ​​ർ ഏ​​ഴി​​നു ചേ​​രു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് ശൈ​​ത്യ​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ല​​ക്ക​​യ​​റ്റം, ഇ​​ന്ത്യ-​​ചൈ​​ന അ​​തി​​ർ​​ത്തി സം​​ഘ​​ർ​​ഷം, കൊ​​ളീ​​ജി​​യം നി​​യ​​മ​​ന​​ങ്ങ​​ളി​​ലെ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ൽ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​തി​​നാ​​ണു കോ​​ണ്‍ഗ്ര​​സ് ത​​യ്യാ​​റെ​​ടു​​ക്കു​​ന്ന​​ത്. സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ശ​​നി​​യാ​​ഴ്ച സോ​​ണി​​യഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, പി.​​ചി​​ദം​​ബ​​രം, ജ​​യ്റാം ര​​മേ​​ശ്, അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി, മ​​നീ​​ഷ് തി​​വാ​​രി, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന പാ​​ർ​​ല​​മെ​​ന്‍റ​​റി​​കാ​​ര്യ സ​​മി​​തി യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.