ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: പോളിംഗ് 50 ശതമാനത്തിൽ താഴെ
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: പോളിംഗ് 50 ശതമാനത്തിൽ താഴെ
Monday, December 5, 2022 2:13 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് പോ​ളിം​ഗ് അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ 250 വാ​ർ​ഡു​ക​ളി​ലാ​യി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1349 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ 709 സ്ഥാ​നാ​ർ​ഥി​ക​ൾ സ്ത്രീ​ക​ളാ​ണ്. ബി​ജെ​പി​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യും 250 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ച്ച​പ്പോ​ൾ കോ​ണ്‍ഗ്ര​സ് 247 വാ​ർ​ഡു​ക​ളി​ലാ​ണ് മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 1.46 കോ​ടി വോ​ട്ട​ർ​മാ​ർ​ക്കാ​ണ് വോ​ട്ടിം​ഗി​ന് യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ ആ​രം​ഭി​ച്ച വോ​ട്ടിം​ഗ് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.


മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം മു​ഖ്യ വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി കാ​ട്ടി​യാ​ണ് മൂ​ന്നു പാ​ർ​ട്ടി​ക​ളും ഇ​ത്ത​വ​ണ വോ​ട്ട് തേ​ടി​യ​ത്. മൂ​ന്ന് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നും ഏ​കീ​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ജ​യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും 15 വ​ർ​ഷ​മാ​യി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം ബി​ജെ​പി​ക്കാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 272 വാ​ർ​ഡു​ക​ളി​ൽ 181 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി 48 സീ​റ്റു​ക​ളും കോ​ണ്‍ഗ്ര​സ് 30 സീ​റ്റു​ക​ളും വീ​തം നേ​ടി​യി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന പ​രാ​തി ഇ​ത്ത​വ​ണ വ്യാ​പ​ക​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.