ജാതി സെൻസസ് വേണം: കോണ്‍ഗ്രസ്
ജാതി സെൻസസ് വേണം: കോണ്‍ഗ്രസ്
Sunday, December 4, 2022 12:54 AM IST
ജോ​​ർ​​ജ് ക​​ള്ളി​​വ​​യ​​ലി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: കോ​​ണ്‍ഗ്ര​​സ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ദ്യ യോ​​ഗം ഇ​​ന്ന്. മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ അ​​ധ്യ​​ക്ഷ​​നാ​​യ ശേ​​ഷം വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​ക്കു പ​​ക​​ര​​മാ​​യി രൂ​​പീ​​ക​​രി​​ച്ച​​താ​​ണ് 47 അം​​ഗ സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി. എ​​ഐ​​സി​​സി ആ​​സ്ഥാ​​ന​​ത്തു രാ​​വി​​ലെ പ​​ത്തി​​ന് ഖാ​​ർ​​ഗെ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ മു​​ൻ അ​​ധ്യ​​ക്ഷ സോ​​ണി​​യാ ഗാ​​ന്ധി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.

പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ൾ മെ​​ന​​യാ​​ൻ സോ​​ണി​​യ​​യു​​ടെ വ​​സ​​തി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​യോ​​ഗം രാ​​ജ്യ​​ത്തെ​​യും പാ​​ർ​​ട്ടി​​യി​​ലെ​​യും പൊ​​തു​​വാ​​യ കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തു.

ജാ​​തി സെ​​ൻ​​സ​​സി​​നെ കോ​​ണ്‍ഗ്ര​​സ് അ​​നു​​കൂ​​ലി​​ക്കും. ജാ​​തി സെ​​ൻ​​സ​​സ് വേ​​ണ​​മെ​​ന്നു പാ​​ർ​​ട്ടി ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്ന് എ​​ഐ​​സി​​സി മാ​​ധ്യ​​മ വി​​ഭാ​​ഗം ത​​ല​​വ​​ൻ ജ​​യ്റാം ര​​മേ​​ശ് പ​​റ​​ഞ്ഞു. സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള സം​​വ​​ര​​ണ​​കാ​​ര്യ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി​​ക്കു സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി​​മാ​​ർ സ​​മ്മ​​തി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​വി​​ഷ​​യ​​ത്തി​​ൽ പു​​നഃ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പാ​​ർ​​ല​​മെ​​ന്‍റി​​ൽ ച​​ർ​​ച്ച​​യ്ക്കും കോ​​ണ്‍ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്ന് ജ​​യ്റാം വ്യ​​ക്ത​​മാ​​ക്കി.


തൊ​​ഴി​​ലി​​ല്ലാ​​യ്മ, വി​​ല​​ക്ക​​യ​​റ്റം, പി​​ന്നാ​​ക്ക സം​​വ​​ര​​ണം അ​​ട​​ക്ക​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ബു​​ധ​​നാ​​ഴ്ച തു​​ട​​ങ്ങു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ ഉ​​ന്ന​​യി​​ക്കാ​​ൻ കോ​​ണ്‍ഗ്ര​​സ് തീ​​രു​​മാ​​നി​​ച്ച​​താ​​യി ജ​​യ്റാം പ​​റ​​ഞ്ഞു. എ​​ട്ടി​​നു ഗു​​ജ​​റാ​​ത്ത്, ഹി​​മാ​​ച​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം വ​​ന്ന ശേ​​ഷം സ്വീ​​ക​​രി​​ക്കേ​​ണ്ട ത​​ന്ത്ര​​ങ്ങ​​ൾ പാ​​ർ​​ട്ടി വീ​​ണ്ടും യോ​​ഗം ചേ​​ർ​​ന്നു ച​​ർ​​ച്ച ചെ​​യ്യും.

പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ചാ​​കും പാ​​ർ​​ല​​മെ​​ന്‍റി​​ലെ ത​​ന്ത്രം ആ​​വി​​ഷ്ക​​രി​​ക്കു​​ക. ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ലു​​ള്ള രാ​​ഹു​​ൽ ഗാ​​ന്ധി പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ കൂ​​ടു​​ത​​ലും പ​​ങ്കെ​​ടു​​ക്കി​​ല്ല.

ഭ​ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ, ജ​​ന​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​നു കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വം ന​​ൽ​​കും. പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, അ​​ധീ​​ർ ര​​ഞ്ജ​​ൻ ചൗ​​ധ​​രി, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, ജ​​യ്റാം ര​​മേ​​ഷ്, പി. ​​ചി​​ദം​​ബ​​രം, മ​​നീ​​ഷ് തി​​വാ​​രി, മാ​​ണി​​ക്കം ടാ​​ഗോ​​ർ തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ൾ സോ​​ണി​​യാ ഗാ​​ന്ധി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.