ജെഎൻയുവിൽ ചുവരെഴുത്തിന് എതിരേ അന്വേഷണം
ജെഎൻയുവിൽ ചുവരെഴുത്തിന് എതിരേ അന്വേഷണം
Saturday, December 3, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ൻ​യു) കെ​ട്ടി​ട​ങ്ങ​ളി​ൽ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വൈ​സ് ചാ​ൻ​സ​ല​ർ.

സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് ഡീ​നും ഗ്രീ​വ​ൻ​സ് ക​മ്മി​റ്റി​യും എ​ത്ര​യും​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ചു​വ​രി​ൽ സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.