കാഷ്മീർ ഫയൽസ് വിവാദം മാപ്പു പറഞ്ഞ് ഇസ്രയേൽ കോണ്‍സുൽ ജനറൽ
കാഷ്മീർ ഫയൽസ് വിവാദം മാപ്പു പറഞ്ഞ് ഇസ്രയേൽ  കോണ്‍സുൽ ജനറൽ
Wednesday, November 30, 2022 12:47 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ ഫ​യ​ൽ​സി​നെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​നി​മ​യെ​ന്ന് വി​ളി​ച്ച ഇ​സ്രാ​യേ​ലി സം​വി​ധാ​യ​ക​ൻ നാ​ദ​വ് ലാ​പി​ഡി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​ർ നാ​വോ​ർ ഗി​ലോ​ണ്‍.

കാ​ഷ്മീ​ർ ഫ​യ​ൽ​സ് വി​ല​കു​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​നി​മ​യാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ (ഐ​ഐ​എ​ഫ്ഐ) ഭാ​ഗ​മാ​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നു​മാ​ണ് നാ​ദ​വ് ലാ​പി​ഡ് പ​റ​ഞ്ഞ​ത്.

ച​ല​ച്ചി​ത്ര മേ​ള​യു​ടെ ജൂ​റി അ​ധ്യ​ക്ഷ​നാ​യ ലാ​പി​ഡ് ഗോ​വ​യി​ലെ ഐ​ഐ​എ​ഫ്ഐ സ​മാ​പ​ന വേ​ദി​യി​ലാ​ണ് കാ​ഷ്മീ​ർ ഫ​യ​ൽ​സ് സി​നി​മ​യ്ക്കെ​തി​രേ പ്ര​തി​ക​രി​ച്ച​ത്. ഐ​ഐ​എ​ഫ്ഐ​ക്ക് അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​രം ക​ള​ങ്ക​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ലാ​പി​ഡ് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി.


ഇ​സ്ര​യേ​ൽ ടെ​ലി​വി​ഷ​ൻ സീ​രീസു​ക​ളു​ടെ​യും സി​നിമക​ളു​ടെ​യും കാ​ഴ്ച​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രോ​ട് ലാ​പി​ഡ് കൂ​ടു​ത​ൽ എ​ളി​മ​യോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രു​ന്നു. ച​രി​ത്ര സം​ഭ​വ​ങ്ങ​ളെക്കുറി​ച്ച് ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​തെ മു​ൻ​വി​ധി​യോ​ടെ സം​സാ​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

കൂ​ട്ട​ക്കൊ​ല​യു​ടെ തി​ക്താ​നു​ഭ​വ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​വ​ർ ഇ​ന്നും സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ളെ തീ​ർ​ത്തും അ​പ​ലി​ക്കു​ന്ന​താ​യും നാ​വോ​ർ ഗി​ലോ​ണ്‍ പ​റ​ഞ്ഞു.

നാ​ദ​വ് ലാ​പി​ഡി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​ർ ഫ​യ​ൽ​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി, ന​ട​ൻ അ​നു​പം ഖേ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.