കൊലക്കേസ് പ്രതി സഞ്ചരിച്ച പോലീസ് വാഹനം ആക്രമിച്ചു
കൊലക്കേസ് പ്രതി സഞ്ചരിച്ച പോലീസ് വാഹനം ആക്രമിച്ചു
Tuesday, November 29, 2022 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ശ്ര​ദ്ധ വാ​ക്ക​റി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ഫ്താ​ബ് അ​മീ​ൻ പൂ​ന​വാ​ല സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​നം ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ആ​ക്ര​മി​ച്ചു.

പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഫോ​റ​ൻ​സി​ക് സെ​ന്‍റ​റി​ൽനി​ന്നു ര​ണ്ടാ​മ​ത്തെ പോ​ളി​ഗ്രാ​ഫ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പൂ​നാ​വാ​ല​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ജ​യി​ലി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് അ​ക്ര​മം. ഫോ​റ​ൻ​സി​ക് കേ​ന്ദ്ര​ത്തി​ന്‍റെ പു​റ​ത്ത് വാ​ളു​ക​ളു​മാ​യി എ​ത്തി​യ 15 പേ​രു​ടെ സം​ഘം വാ​ഹ​നം ത​ട​യു​ക​യും പൂ​നാ​വാ​ല​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.


പ്ര​തി കോ​ട​തി​യി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന് കേ​സി​ൽ ഇ​പ്പോ​ഴും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.