പ്രീണനരാഷ്‌ട്രീയം ഭീകരതയ്ക്കു വളമാകുന്നു: മോദി
പ്രീണനരാഷ്‌ട്രീയം ഭീകരതയ്ക്കു വളമാകുന്നു: മോദി
Monday, November 28, 2022 2:43 AM IST
ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: പ്രീ​​​ണ​​​ന​​​രാ​​​ഷ്‌​​​ട്രീ​​​യം ഭീ​​​ക​​​ര​​​ത​​​യ്ക്കു വ​​​ളം​​​വ​​​യ്ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി. വോ​​​ട്ട്ബാ​​​ങ്ക് ല​​​ക്ഷ്യ​​​മി​​​ട്ട് കോ​​​ൺ​​​ഗ്ര​​​സും സ​​​മാ​​​ന​​​മ​​​ന​​​സ്ക​​​രാ​​​യ ക​​​ക്ഷി​​​ക​​​ളും മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൗ​​​നം​​​പാ​​​ലി​​​ച്ചു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ഖേ​​​ഡ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള കു​​​റു​​​ക്കു​​​വ​​​ഴി​​​യാ​​​യാ​​​ണ് അ​​​വ​​​ർ കാ​​​ണു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​നെ​​​യും രാ​​​ജ്യ​​​ത്തെ​​​യും ഈ ​​​ക​​​ക്ഷി​​​ക​​​ളി​​​ൽ നി​​​ന്ന് ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തു പ്ര​​​ധാ​​​ന​​​മാ​​​ണ്. വ​​​ലി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്പോ​​​ൾ ഇ​​​വ​​​ർ മൗ​​​നം​​​പാ​​​ലി​​​ക്കും. വോ​​​ട്ടു​​​ബാ​​​ങ്കു​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​കയാ​​​ണ് ല​​​ക്ഷ്യം. മും​​​​ബൈ​​​യി​​​ൽ ബ​​​​ട്‌​​​​ല ഹൗ​​​​സി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ൾ ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യി ഒ​​​രു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും മോ​​​ദി ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.