ചാന്ദ്നി ചൗക്കിൽ വൻ അ​​ഗ്നി​​ബാ​​ധ​​ നൂറോളം കടകൾ കത്തിനശിച്ചു
ചാന്ദ്നി ചൗക്കിൽ വൻ അ​​ഗ്നി​​ബാ​​ധ​​ നൂറോളം കടകൾ കത്തിനശിച്ചു
Saturday, November 26, 2022 1:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലെ ചാ​​ന്ദ്നി ചൗ​​ക്കി​​ലെ മൊ​​ത്ത​​വ്യാ​​പാ​​ര കേ​​ന്ദ്ര​​മാ​​യ ഭാ​​ഗി​​ര​​ഥ് പാ​​ല​​സി​​ൽ വ​​ൻ അ​​ഗ്നി​​ബാ​​ധ​​യി​​ൽ നൂ​​റോ​​ളം വ്യാ​​പ​​ര​​കേ​​ന്ദ്ര​​ങ്ങ​​ൾ ക​​ത്തി​​ന​​ശി​​ച്ചു. പ്ര​​ദേ​​ശ​​ത്തെ അ​​ഞ്ച് കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്ക് കേ​​ടു​​പാ​​ടു പ​​റ്റി. മൂ​​ന്നു കെ​​ട്ടി​​ട​​ങ്ങ​​ൾ നി​​ലം​​പ​​തി​​ച്ചു.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​ത​​രോ​​ടെ​​യാ​​ണ് തീ​​പി​​ടി​​ച്ച​​ത്. 20 അ​​ഗ്നി​​ശ​​മ​​ന വാ​​ഹ​​ന​​ങ്ങ​​ളും നൂ​​റു​​ക​​ണ​​ക്കി​​ന് സേ​​നാം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന് ഒ​​രു​​ദി​​വ​​സം നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് തീ​​യ​​ണ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.